ഇനി ഈ വേഷം ചെയ്യാനാണ് ആഗ്രഹം; ഒടുവില്‍ ആ മോഹവും തുറന്നുപറഞ്ഞ് ജയസൂര്യ

കൊച്ചി: ഒടുവില്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് നടന്‍ ജയസൂര്യ. നിക്ക് പാഷന്‍ ഓഫ് ക്രൈസ്റ്റ് പോലുള്ള സിനിമകള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യേശു ക്രിസ്തുവായി അഭിനയിക്കാന്‍ വലിയ മോഹമുണ്ടെന്നും എന്റെ ഭയങ്കരമായ ആഗ്രഹമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു നല്ല സംവിധായകന്‍ വിളിച്ച് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ തന്നെ സമ്മതം മൂളുമെന്നും ജയസൂര്യ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അടുത്തിടെയായി ഒരുപാട് വിവധ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് ജയസൂര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here