വനിതാ മതിലിന്‍റെ പ്രചരാണാര്‍ത്ഥം വീടുകളില്‍ നവോത്ഥാന ദീപം തെളിയിച്ച് കണ്ണൂര്‍

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാർത്ഥം കണ്ണൂർ ജില്ലയിൽ വീടുകളിലും വാർഡ് കേന്ദ്രങ്ങളിലും നവോത്ഥാന ദീപം തെളിയിച്ചു.

കണ്ണൂർ ടൗൺ സ്ക്വയറിൽ മന്ത്രി കെ കെ ശൈലജ ടീച്ചർ ദീപം തെളിയിച്ച് ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്തു.

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അന്ധകാരമല്ല മത നിരപേക്ഷതയുടെയും നവോത്ഥാനത്തിന്റെയും വെളിച്ചമാണ് തെളിഞ്ഞു കത്തേണ്ടത് എന്നാണ് കണ്ണൂർ ജില്ല പ്രഖ്യാപിച്ചത്.

കേരളത്തെ ഇരുട്ടിലേക്ക് നയിക്കാൻ അനുവദിക്കില്ല എന്ന മുന്നറിയിപ്പുമായി വീടുകളിലും വാർഡ് കേന്ദ്രങ്ങളിലും നവോത്ഥാന ദീപം തെളിഞ്ഞു.

വനിതാ മതിൽ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് നവോത്ഥാന ദീപം തെളിയിച്ചത്. കണ്ണൂർ ടൗൺ സ്ക്വയറിൽ ദീപം തെളിയിച്ച് മന്ത്രി കെ കെ ശൈലജ ടീച്ചർ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.

വീടുകളിലും വാർഡ് കേന്ദ്രങ്ങളിലും നവോത്ഥാന ദീപം തെളിയിച്ചു.ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വൻ വിജയമാക്കുമെന്ന് നവോത്ഥാന ദീപം തെളിയിച്ചവർ പ്രഖ്യാപിച്ചു.

പി കെ ശ്രീമതി ടീച്ചർ എം പി,ജില്ലാ കലക്റ്റർ മീർ മുഹമ്മദ് അലി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,മേയർ ഇ പി ലത തുടങ്ങിയവർ കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here