ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചു; പൊതു പ്രവര്‍ത്തകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം

ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച പൊതു പ്രവര്‍ത്തകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം.

സ്വാശ്രയ സ്‌കൂള്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് രാമദാസ് കാതിരൂരിന്റെ തലശ്ശേരി പുന്നോലിലെ വീടാണ് തകര്‍ത്തത്.

മുഖം മൂടി ധരിച്ചെത്തിയ എട്ടംഗ സംഘം ജനല്‍ ചില്ലുകളും വീട്ടിലുണ്ടായിരുന്ന മുഴുവന്‍ ഗൃഹോപകരണങ്ങളും അടിച്ചു തകര്‍ത്തു.

ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച കാതിരൂര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.ഇതാണ് വീട് ആക്രമിക്കാനുള്ള കാരണമായി കരുതുന്നത്.

രാവിലെ 10.30 ഓട് കൂടിയാണ് എട്ട് പേര്‍ ഉള്‍പ്പെട്ട സംഘം വീട് ആക്രമിച്ചത്.ബൈക്കുകളില്‍ എത്തിയ ഇവര്‍ മുഖം മരിച്ചിരുന്നു.

ആദ്യം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ പിന്നീട് വീടിനകത്ത് പ്രവേശിച്ച് സര്‍വ്വതും തല്ലി തകര്‍ത്തു.

ടെലിവിഷന്‍,ഹോം തീയേറ്റര്‍,അലമാര,ഗ്യാസ് അടുപ്പ് തുടങ്ങി വീടിനകത്തുണ്ടായിരുന്ന മുഴുവന്‍ ഗൃഹോപകരണങ്ങളും അടിച്ചു തകര്‍ത്തു. മാരകായുധങ്ങളുമായാണ് സംഘം ആക്രമണം നടത്തിയത്.

ചില ആയുധങ്ങള്‍ വീട്ടിനകത്ത് തന്നെ ഉപേക്ഷിച്ചാണ് ഇവര്‍ പോയത്. ഒരു വാള്‍, ചുറ്റിക എന്നിവ വീടിനകത്ത് നിന്ന് പോലീസ് കണ്ടെടുത്തു.ന്യൂ മാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News