മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം; ജന്മഭൂമി പത്രം കാര്‍ട്ടൂണ്‍ പിന്‍വലിക്കണം: ഡിവൈഎഫ്ഐ

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച ജന്മഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ പിൻവലിച്ച് കേരളത്തോട് മാപ്പുപറയാൻ പത്ര മാനേജ്‌മെന്റ് തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ.

ജാതീയ സ്പർദ്ധ സൃഷ്ടിക്കുന്നതാണ് വിവാദ കാർട്ടൂൺ. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ തീവ്രമായ വർഗീയ ധ്രുവീകരണത്തിനും, ജാതീയ വേർതിരിവ് സൃഷ്ടിക്കാനും സംഘപരിവാർ ഗൂഡാലോചന നടത്തുകയാണ്.

ഈ ശ്രമത്തിന്റെ ഭാഗമാണ് ജന്മഭൂമി പ്രസിദ്ധീകരിച്ച കാർട്ടൂൺ. നായാടി മുതൽ നമ്പൂതിരിവരെയുള്ളവരെ സംഘടിപ്പിച്ചു ഹൈന്ദവ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ബിജെപിയുടെ തനിനിറം അവരുടെ മുഖപത്രത്തിലൂടെ പുറത്തു വന്നിരിക്കുകയാണെന്നു ഡിവൈ എഫ് ഐ ചൂണ്ടിക്കാട്ടി.

ചെത്ത് തൊഴിൽ ചെയ്യുന്ന വിഭാഗത്തെയാകെ അധിക്ഷേപിക്കുന്ന ബിജെപി മുഖപത്രം സാമുദായിക അധിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News