ക്രിസ്തുമസ്, പുതുവല്‍സര നാളുകളെത്തിയതോടെ മൂന്നാറിലെ ഹൈറേഞ്ചിലേക്ക് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്നു

ക്രിസ്തുമസ്, പുതുവല്‍സര നാളുകളെത്തിയതോടെ ഹൈറേഞ്ചിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്.

പ്രകൃതി മനോഹാരിതക്കൊപ്പം ശൈത്യകാലം ആരംഭിച്ചതും മൂന്നാറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

പ്രളയത്തില്‍ തകര്‍ന്ന മൂന്നാറിന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകളാണ് ഈ ക്രിസ്തുമസ്, പുതുവല്‍സര നാളുകള്‍.

മഞ്ഞ് പൊഴിഞ്ഞ് മനോഹരമായ തെക്കിന്റെ കാശ്മീരിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിന് ആയിരക്കണക്കിന് വിനേദ സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോപ്പോയിന്റ് എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്കേറി. പ്രകൃതി മനോഹാരിതയ്‌ക്കൊപ്പം കടുത്ത തണുപ്പും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

മീശപ്പുലിമലയിലേയ്ക്ക് സര്‍ക്കാര്‍ യാത്രാ സൗകര്യമൊരുക്കിയതും അനുഗ്രഹമായി. സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചത് വിനോദ സഞ്ചാര മേഖലയ്‌ക്കൊപ്പം മൂന്നാറിന്റെ വ്യാപാര-വ്യവസായ മേഖലയ്ക്കും ഉണര്‍വായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here