കുരുവിക്കൂടിന്റെ മാതൃകയിൽ നിര്‍മിച്ച പുൽക്കൂട് കൗതുകമാകുന്നു

കുരുവിക്കൂടിന്റെ മാതൃകയിൽ നിര്‍മിച്ച പുൽക്കൂട് കൗതുകമാകുന്നു. കുമളിയിൽ പ്രവര്‍ത്തിക്കുന്ന സഹ്യജ്യോതി ആർട്സ് & സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് വ്യത്യസ്തമായ പുൽക്കൂട് ഒരുക്കിയിരിക്കുന്നത്.

കുമളി സഹ്യജ്യോതി ആർട്സ് & സയൻസ് കോളേജിലെ മൂന്നാം വർഷ ബി.എസ്.ഡബ്യു വിദ്യാർത്ഥികളാണ് വ്യത്യസ്ത രൂപത്തിലുള്ള പുൽക്കൂട് നിർമ്മിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളുടെ മൂന്ന് ദിവസത്തെ പരിശ്രമമാണ് കുരുവിക്കൂട് മാതൃകയിലുള്ള ഈ പുൽക്കൂട്. പ്ലാസ്റ്റിക് പോലുള്ള പ്രകൃതിക്ക് ദോഷമായ വസ്തുക്കൾ ഉപേക്ഷിച്ച് തീര്‍ത്തും പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മാണം.

പ്രധാനമായും ചകിരിയാണ് പുല്‍ക്കൂട് ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിര്‍മാണത്തിന് പിന്തുണയുമായി കോളേജ് പ്രിൻസിപ്പല്‍ ഫാ: ഫിലിപ്പ് വട്ടമറ്റമുണ്ട്.

പുല്‍ക്കൂടിന് പന്ത്രണ്ട് അടി ഉയരമുണ്ട്. വ്യത്യസ്ത രീതിയിലുള്ള പുൽക്കൂട് കാണാൻ നിരവധി പേരാണ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here