വിവാഹ ജീവിതം മോഹിച്ച് ലിംഗമാറ്റം നടത്തിയ ട്രാന്‍സ്‌ജെന്ററിനെ കാമുകിയ്ക്ക് വേണ്ട; രണ്ട് ലക്ഷം രൂപയ്ക്ക് ശസ്ത്രക്രിയ നടത്തി പുരുഷനായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

വിവാഹ ജീവിതം മോഹിച്ച് ലിംഗമാറ്റം നടത്തിയ ട്രാന്‍സ്‌ജെന്ററിനെ കൂട്ടുകാരി വഞ്ചിച്ചതായി പരാതി.

രണ്ട് മാസം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയമായ കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി ദീപു ആര്‍ ദര്‍ശനാണ് സുഹൃത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

വടകര സ്വദേശിനിയുമായി ഒരു വര്‍ഷം മുമ്പ് തുടങ്ങിയ സൗഹൃദമാണ് ദീപു ആര്‍ ദര്‍ശനെ ലിംഗമാറ്റത്തിന് പ്രേരിപ്പിച്ചത്. വിവാഹ ജീവിതമെന്ന ആഗ്രഹമാണ് അര്‍ച്ചനാ രാജിനെ ദീപു ആര്‍ ദര്‍ശനാക്കി മാറ്റിയതും.

വലിയ തുക മുടക്കി ചെന്നൈയില്‍ രണ്ട് മാസം മുമ്പായിരുന്നു സെക്‌സ് റീ അസൈന്‍മെന്റ് ശസ്ത്രക്രിയ. എന്നാല്‍ തിരിച്ച് നാട്ടിലെത്തിയതോടെ കൂട്ടുകാരി നിലപാട് മാറ്റിയെന്ന് ദീപു ആര്‍ ദര്‍ശന്‍ പറയുന്നു.

ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം തുറന്ന് കാണിക്കാനായി വാട്‌സ്ആപ് സന്ദേശങ്ങളും ദീപു പുറത്ത് വിട്ടു. കൂട്ടുകാരിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിട്ടുണ്ട്.

വീട്ടുകാരുടെ നിര്‍ബന്ധമാവാം അവരെ പിന്തിരിപ്പിച്ചതെന്നും ദീപു പറഞ്ഞു. എന്നാല്‍ സ്വന്തം വീട്ടുകാരുടെ പോലും പിന്തുണയില്ലാതെ ലിംഗമാറ്റം നടത്തിയ ദീപു വലിയ മാനസിക പ്രയാസമാണ് അനുഭവിക്കുന്നത്.

കൂട്ടുകാരിയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിക്കേണ്ടി വന്നു. പെരുവണ്ണാമൂഴി പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here