സിപിഐഎം നേതാവും തൃശൂർ വേലൂർ മുൻ പഞ്ചായത്ത് പ്രസിഡൻറും ആയിരുന്ന ടി കെ നമ്പീശൻ മാസ്റ്റർ അന്തരിച്ചു

സിപിഐഎം നേതാവും തൃശൂർ വേലൂർ മുൻ പഞ്ചായത്ത് പ്രസിഡൻറും ആയിരുന്ന ടി കെ നമ്പീശൻ മാസ്റ്റർ അന്തരിച്ചു.

84 വയസ്സായിരുന്നു. ഇടുക്കിയിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അമ്മിണികുട്ടി ആണ് ഭാര്യ,മക്കൾ പ്രേമലത,വനജ,മുരളി എന്നിവരാണ്.

രാവിലെ 11 മണി മുതൽ 12 മണി വരെ വേലൂർ പഞ്ചായത്തിലെ പൊതു ദർശനത്തിന് ശേഷം 2 മണിയോടെ മൃതദേഹം സ്വവസതിയിൽ സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News