എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പത്തൊന്‍പതുകാരന് വധശിക്ഷ

ചണ്ഡിഗഡ്: എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പത്തൊന്‍പതുകാരന് വധശിക്ഷ വിധിച്ച് കോടതി. ഹരിയാന കോടതിയാണ് പത്തൊന്‍പതുകാരന് വധശിക്ഷ വിധിച്ചത്.

ജൂണ്‍ 9 ന് ബാവല്‍ നഗരത്തിലെ വാടകവീട്ടില്‍ കുട്ടി ഒറ്റയ്ക്കായ സമയത്തായിരുന്നു സംഭവം നടന്നത്. കുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിലെ മറ്റൊരു മുറിയിലായിരുന്നു പ്രതിയുടെ താമസവും.

തന്റെ മുറിയിലേക്കു കുട്ടിയെ വിളിച്ചു കൊണ്ടുപോവുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത ശേഷം കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു.

അതേസമയം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും ഡല്‍ഹിയിലെ നിര്‍ഭയകേസിനു സമാനമായ കേസാണിതെന്നും എന്നതിനാലാണു പരമാവധി ശിക്ഷ വിധിച്ചതെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി നരേഷ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News