സൈലന്‍റ് നൈറ്റ് ഹോളിനൈറ്റിന് 200 വയസ്സ്; ആസ്ട്രിയക്കൊപ്പം കൊല്ലവും ആഘോഷത്തില്‍

ലോക പ്രശസ്ത കാരൾ ഗാനം സൈലന്റ് നൈറ്റ് ഹോളിനൈറ്റിന് 200 വയസ്സ്.ആസ്ട്രിയക്കൊപ്പം കൊല്ലവും സൈലന്റ് നൈറ്റിന്റെ പിറന്നാൾ പാടി ആഘോഷിക്കുന്നു.കൊല്ലം തങ്കശ്ശേരി റോട്ടറി ക്ലബ് അംഗങ്ങളാണ് വാർഷികം ഏറ്റെടുത്തത്.

1818 ഡിസംബർ 24 ന് ആസ്ട്രിയയിൽ വെച്ച് പാട്ടെഴുതിയ സോസഫ്മോറും ഈണം നൽകിയ ഫ്രാൻസിസ് ഗ്രൂബറും ചേർന്ന് സൈലന്റ് നൈറ്റിന് സാൽസ് ബർഗിലെ നിക്കോളാസ് ദേവാലയത്തിൽ ജീവൻ പകർന്നു.

പിന്നീട് യൂറോപിലും മറ്റുരാജ്യങ്ങളിലുമായി പ്രചരിച്ച സൈലന്റ് നൈറ്റ് 300 ഭാഷകളിൽ ഈണം മാറ്റാതെ തർജിമ ചെയ്യപ്പെട്ടു. തുടർന്ന് കേരളക്കരയിലുമെത്തി.ഇപ്പോൾ ആസ്ട്രിയക്കൊപ്പം കൊല്ലവും സൈലന്റ് നൈറ്റിന്റെ 200-ാം പിറന്നാൾ പാടി ആഘോഷിക്കുന്നു.

സാംസ്കാരിക പൈതൃക പട്ടികയിൽ സൈലന്റ് നൈറ്റിനെ ഉൾപ്പെടുത്തി യുനസ്ക്കൊ അംഗീകാരം നൽകി.അതേ സമയം ക്രിസ്തുമസ് പാതിരാകുർബാനയിൽ സൈലന്റ് നൈറ്റിന്റെ മലയാളം വെർഷൻ കരോൾ ഇപ്പോഴും പാടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here