ലയന നീക്കം ഉള്‍പ്പെടെ പൊതുമേഖലാ ബാങ്കുകളെ തകര്‍ച്ചയിലേക്ക് നയിക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ നാളെ ബാങ്ക് പണിമുടക്ക്

കൊച്ചി: പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വൻ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുയർത്തി ബുധനാഴ‌്ച ബാങ്ക് ഓഫീസർമാരും ജീവനക്കാരും പണിമുടക്കും.

ബാങ്കിങ‌് രംഗത്തെ ഒമ്പത‌് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ‌് ഫോറം ഓഫ‌് ബാങ്ക‌് യൂണിയൻസ‌ിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിൽ പത്തുലക്ഷത്തോളം ഓഫീസർമാരും ജീവനക്കാരും പങ്കെടുക്കും.

ഓൺലൈൻ, എടിഎം ഇടപാടുകളൊഴിച്ചുള്ള മുഴുവൻ ബാങ്കിങ‌് ഇടപാടും സ‌്തംഭിക്കുമെന്ന‌് യുഎഫ‌്ബിയു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത‌് 50,000 ഓഫീസർമാരും ജീവനക്കാരും പണിമുടക്കും. പണിമുടക്കുന്നവർ 26ന‌് രാവിലെ എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനുസമീപം എസ‌്ബിഐ ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ നടത്തും.

വാർത്താസമ്മേളനത്തിൽ യുഎഫ‌്ബിയു ഭാരവാഹികളായ മാത്യു എസ് തോമസ്, അഖിൽ എസ്, ജി ശ്രീകുമാർ, കെ എസ് രവീന്ദ്രൻ, ലക്ഷ്മൺ പ്രഭു, പി ടി ജോസ് പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here