മുസ്ലിം ജീവനക്കാര്‍ക്ക് പൊതു ഇടങ്ങളിലെ നിസ്ക്കാരത്തിന് വിലക്ക്; യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന്‍റെ ഉത്തരവ്

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മുസ്ളീം വിഭാഗത്തിലെ ജീവനക്കാര്‍ പൊതു ഇടങ്ങളില്‍ നിസ്ക്കരിക്കുന്നത് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന്‍റെ ഉത്തരവ്.

പൊതു ഇടത്തില്‍ നിസ്ക്കരിക്കുന്നതിനെതിരെ, പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിസ്ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നുമാണ് പൊലീസിന്‍റെ ഭാഷ്യം.

ഇനി പാര്‍ക്കുകള്‍ പോലുള്ള പൊതു ഇടങ്ങളില്‍, മുസ്ലീം വിഭാഗത്തിന് നിസ്ക്കാരത്തിന് അനുവാദമുണ്ടായിരിക്കില്ല. മുസ്ലീം തൊ‍ഴിലാളികള്‍ ഇവിടങ്ങളില്‍ നിസ്ക്കരിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം ഇനിമുതല്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഐടി കമ്പനികള്‍ ഏറെയുളള നോയിഡ സെക്ടര്‍ 58 അടക്കമുള്ള  പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെള്ളിയാഴ്ച നമസ്‌കാരം  നിരോധിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവിട്ടത്. ഇനിമുതല്‍ പളളികളിലോ  ഓഫീസ് പരിസരത്തോ വെച്ച് പ്രാര്‍ത്ഥന നടത്തണമെന്ന് പെ്ാലീസ് ഉത്തരവില്‍ പറയുന്നു .
500 -600 പേര്‍ വരെ പ്രാര്‍ത്ഥനയ്ക്കായി വെളളിയാഴ്ച ദിവസങ്ങളില്‍ എത്തുന്ന പ്രദേശത്താണ് നിരോധനം. പൊതു ഇടങ്ങളില്‍  ഇത്തരത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് എതിരായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക ഐക്യം തകരാതിരിക്കാനാണ് നിരോധനമെന്നും പൊലീസ് പറയുന്നു.
അതേസമയം പൊലീസ് ഉത്തരവില്‍ വ്യക്തത തേടി കമ്പനികള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ കമ്പനികള്‍ എങ്ങനെ ഉത്തരവാദികളാകുമെന്നാണ് കമ്പനികളുടെ ചോദ്യം.
ഉത്തര്‍പ്രദേശിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ ഭീതി പരത്താനുളള യോഗി സര്‍്ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് നിരോധനം എന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

പൊലീസ് ഉത്തരവില്‍ വ്യക്തത തേടി കമ്പനികള്‍ നോയിഡയിലെ മുതിര്‍ പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ തങ്ങള്‍ എങ്ങനെ ഉത്തരവാദികളാകുമെന്നാണ് കമ്പനികളുടെ സംശയം.

അതേസമയം ഉത്തര്‍പ്രദേശിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ ഭീതി പരത്താനുളള നീക്കമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News