കേന്ദ്ര പൊതുമേഖലാ സ്ഥാപനം എന്‍എംഡിസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻഎംഡിസി- ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നൽകി.

കമ്പനി സി എം ഡിയും മലയാളിയുമായ എൻ ബൈജേന്ദ്രകുമാർ ഐഎഎസ്‌ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധി വിഹിതവും ചേർത്താണ് പണം സ്വരൂപിച്ചതെന്ന് സിഎംഡി പറഞ്ഞു.

കൊല്ലം മൺറോതുരുത്തിലേയും ,കൊച്ചി ഏലൂരിലേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പുനർനിർമ്മിക്കാൻ കമ്പനി എട്ടര കോടി രൂപ നൽകുമെന്നും ബൈജേന്ദ്രകുമാർ ഐഎഎസ്‌ വ്യകതമാക്കി.

കമ്പനി മാനേജർ എ കെ പഥി ,ഡി ജി എം ജയപ്രകാശ്, സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവർ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here