മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം 3 മണിയക്ക് രാജ്ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബേല്‍ പട്ടേല്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കും.
15 വര്‍ഷത്തിനുശേഷമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി കമല്‍നാഥ് ഡിസംബര്‍ 17ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മന്ത്രി സഭാ വികസന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം രാഹുല്‍ ഗാന്ധിയെ അറിയിച്ച് അഭിപ്രായം തേടിയിരുന്നു.
ഒന്നോ രണ്ടോ സ്വതന്ത്രര്‍ ക്യാബിനറ്റിലുണ്ടാകുമെന്നാണ് നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. 230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനൊപ്പം രണ്ട് സീറ്റ് നേടിയ ബിഎസ്പിയും ഒരു സീറ്റ് നേടിയ എസ്പിയും കൂടെയുണ്ട്.
നാലു സ്വതന്ത്രരും കുടെയുള്ള കോണ്‍ഗ്രസിന് മൊത്തം 121 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. ജനുവരി ഏഴിന് നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനത്തില്‍ വെച്ച് എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും
Get real time update about this post categories directly on your device, subscribe now.