പാര്‍ട്ടി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ വെടിവെച്ച് കൊല്ലാന്‍ നിര്‍ദ്ദേശം; കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണ ദൃശ്യങ്ങള്‍ വിവാദത്തില്‍

ബംഗളൂരു: സ്വന്തം പാര്‍ട്ടിയിലെ നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവെച്ച് കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയ കർണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ വാക്കുകള്‍ വിവാദത്തില്‍.

ജെഡിയു നേതാവായ ഹൊന്നലഗരെ പ്രകാശിനെ ബെെക്കലെത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുമാരസ്വാമി സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.

“ഹൊന്നലഗരെ പ്രകാശ് അവന്‍ വളരെ നല്ലവനായിരുന്നു അവനെ കൊന്നത് ആരാണെങ്കിലും കൊലപ്പെടുത്തിയവരെ വെടിവെച്ചു കൊന്നേക്ക് എന്ന് പറയുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

വാക്കുകള്‍ വിവാദമായതോടെ തന്‍റെ വാക്കുകള്‍ വെെകാരികം മാത്രമായിരുന്നെന്നും വെടിവെച്ച് കൊല്ലാന്‍ ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയതല്ലെന്നും,വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനലാണ് പുറത്തു വിട്ടത്. അതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് കുമാര സ്വാമി ഫോണിലൂടെ നിര്‍ദ്ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News