ശബരിമല നടയടയ്ക്കാന്‍ രണ്ട് ദിവസം; സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്‌

ശബരിമല നട അടയ്ക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. ഉച്ചവരെ എഴുപതിനായിരത്തിലധികം ഭക്തരാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്.

ഈ മാസം 27നാണ് മണ്ഡലപൂജ. നാലു വരികളിലൂടെയാണ് വലിയ നടപ്പന്തലിലെ ഭക്തജനത്തിരക്ക് പോലീസ് നിയന്ത്രിക്കുന്നത്. ഉച്ചവരെ എഴുപതിനായിരത്തിലധികം ഭക്തരാണ് ദർശനപുണ്യംതേടി ശബരിമലയിലെത്തിയത്.

12 മണിക്ക് ശേഷം എത്തിയ ഭക്തർക്ക് അഭിഷേകത്തിനായി പ്രത്യേക കൗണ്ടറുകളും സന്നിധാനത്ത് ഒരുക്കിയിരുന്നു. ഇന്നലെ രാത്രിയിൽ മഴ പെയ്തതോടെ സന്നിധാനത്തെ പൊടിപടലങ്ങളും ശമിച്ചു.

മണ്ഡലമാസ പൂജ അടുത്തതോടെ സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ വൻ ഭക്തജനപ്രവാഹം ആണ് രേഖപ്പെടുത്തിയത്.

ഈ മാസം 27ന് നടക്കുന്ന മണ്ഡലം പൂജയ്ക്കായി നട വൈകീട്ട് മൂന്നുമണിക്ക് തുറക്കുമെങ്കിലും തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം മാത്രമാണ് ഭക്തർക്ക് പ്രവേശനം ഉള്ളത്.

ശരംകുത്തിയിൽ വച്ച് തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ മാലയണിയിച്ച് ഭസ്മം തൊടിയിച്ച് യാത്രയാക്കും.

ആറരയോടെ സന്നിധാനത്തെത്തുന്ന ഘോഷയാത്ര പതിനെട്ടാംപടിക്കു മുകളിൽ വെച്ച് ദേവസ്വം പ്രസിഡണ്ട് അടങ്ങുന്ന സംഘം സ്വീകരിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും.

നാൽപ്പത്തിയൊന്നാം ദിനത്തിലെ കളഭാഭിഷേകത്തിന് ശേഷമാവും തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. 27 ന് ഹരിവരാസനം പാടി അടയ്ക്കുന്ന നട പിന്നീട് തുറക്കുന്നത് ഈമാസം 30ന് മകരവിളക്ക് മഹോത്സവത്തിനായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News