പ്രണവിനൊപ്പം കേക്ക് മുറിച്ച് മമ്മൂക്കയുടെ ക്രിസ്തുമസ് ആഘോഷം

ആരാധകര്‍ തമ്മില്‍ എന്നും തമ്മില്‍ തല്ല് ആണെങ്കിലും മോഹന്‍ലാലും മമ്മുട്ടിയും അടുത്ത സുഹൃത്തുക്കള്‍ ആണ്.

പല അവസരത്തിലും നമ്മള്‍ അത് കണ്ടിട്ടുമുണ്ട്. ഇരുവരടെയും മക്കളും പരസ്പരം നല്ല അടുപ്പത്തിലാണ്.

അതിന് ഉദാഹരണം ആണ് പ്രണവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനായി എത്തുമെന്ന വാര്‍ത്തകള്‍.

ഇപ്പോള്‍ പുറത്തു വന്ന മമ്മുക്കയുടെ ക്രിസ്മസ് ആഘോഷ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പ്രത്യേകത എന്തെന്ന് വെച്ചാല്‍ ഇത്തവണ പ്രണവിനൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി തന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം ഇട്ടത്.

യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം ഡബ്ബിങ് നടക്കുന്ന കൊച്ചി വിസ്മയമാക്‌സില്‍ വെച്ചായിരുന്നു കേക്ക് മുറിച്ച് ആഘോഷം.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ഡബ്ബിങിനായാണ് പ്രണവ് എത്തിയത്. ഇരുവരും ഒരുമിച്ച് എത്തിയതൊടെ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News