
ആദ്യമായി ശബരിമലയിലെത്തി നല്ലരീതിയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആന്ധ്രപ്രദേശില്‍ നിന്ന് എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ വൈഷ്ണവിയും കൂട്ടുകാരും.
ആന്ധ്രയില്‍ നിന്നെത്തിയ തങ്ങളോട് നല്ല രീതിയിലാണ് പോലീസും ഭക്തരും പെരുമാറിയതെന്ന് വൈഷ്ണവി പറഞ്ഞു.
ആന്ധ്രയില്‍ നിന്നും ശബരിമലയിലെത്തിയ ഏഴംഗ സംഘത്തിലാണ് വൈഷ്ണവിയും കൂട്ടുകാരും സന്നിധാനത്തെത്തിയത്.
ആദ്യമായാണ് ശബരിമലയില്‍ വരുന്നതെങ്കിലും നല്ലരീതിയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചു. പോലീസും ഭക്തരും തങ്ങളെ നല്ലരീതിയില്‍ സ്വീകരിച്ചുവെന്നും വൈഷ്ണവി പറഞ്ഞു.
ആന്ധ്രയിലെ നെല്ലൂര്‍ സ്വദേശികളാണ് വൈഷ്ണവിയും സുനന്ദയും അപര്‍ണയും. മറ്റൊരിടത്തും ലഭിക്കാത്ത സ്വീകാര്യത ശബരിമലയില്‍ ലഭിച്ചെന്നും ഇവര്‍ പറയുന്നു.
രാവിലെ സന്നിധാനത്തെത്തിയ സംഘം 24 മണിക്കൂര്‍ സന്നിധാനത്ത് ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here