വിഘ്‌നേശ് ശിവനൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് സൂപ്പര്‍സ്റ്റാര്‍ നയന്‍താര

ചെന്നൈ:  നയന്‍താരയും സംവിധായകന്‍ വിഘ്‌നശ് ശിവനും ആണിപ്പോള്‍ തമിഴ് സിനിമാ ലോകത്തെ താരജോഡികള്‍.

ഗോസിപ്പുകളെയെല്ലാം സത്യമാക്കുന്ന രീതിയില്‍ ഉള്ള ഫോട്ടോകല്‍ ആണ് ഇരുവരും സ്ഥിരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്നത്. ഇപ്പോള്‍ ഇരുവരും ഒരുമിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രങ്ങള്‍ ആണ് വൈറല്‍ ആകുന്നത്.

ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതാണ് ചിത്രത്തില്‍.

ചെന്നൈയിലെ നയന്‍താരയുടെ വസതിയില്‍ ആയിരുന്നു ആഘോഷം. ഇരുവരും ഒരുമിച്ച് അവിടെയാണ് താമസിക്കുന്നത്.

ജീവിതത്തിലും സിനിമയിലും ഒരുപാട് വീഴ്ചകള്‍ക്ക് ശേഷം തിരികെ വന്ന നയന്‍താര പിടിച്ചെടുത്തത് തമിഴിലെ സൂപ്പര്‍സ്റ്റാര്‍ പട്ടം ആണ്.

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നയന്‍സും വിഘ്‌നേഷും നമ്മില്‍ പ്രണയത്തിലായത്.

ആദ്യമൊക്കെ പുറത്തു വന്നിരുന്ന പ്രണയ ഗോസിപ്പുകള്‍ നിരസിച്ചെങ്കിലും ഇപ്പോള്‍ ഇരുവരും ഇത് തുറന്ന് സമ്മതിച്ച നിലയിലാണ്.

വിഘ്‌നേശിനെ 100 ല്‍ 99 മാര്‍ക്ക് നല്‍കുമെന്നും നയന്‍സ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News