വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം യുവാവ് നാടുവിട്ടു; യുവാവിന്റെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം യുവാവ് നാടുവിട്ടു. നാദാപുരം വരിക്കോളിയില്‍ ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

നാദാപുരം സ്വദേശിയായ നൗഷിക്കിനാണ് പീഡിപ്പിച്ച ശേഷം യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നാട് വിട്ടത്.

സംഭവം പുറത്തറിഞ്ഞതോടെ ഇയാളുടെ ബന്ധുക്കള്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തു.

സംഭവത്തില്‍ ഗര്‍ഭഛിദ്രം നടത്തിയതിന് ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. നാടുവിട്ട പ്രതിയെ നാട്ടിലെത്തിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് നാദാപുരം പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News