നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; മദ്ധ്യവയസ്‌കനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ചലച്ചിത്രതാരം അറസ്റ്റില്‍

നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മദ്ധ്യവയസ്‌കനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ചലച്ചിത്ര താരം അറസ്റ്റില്‍.

ആലുവ ചൂണ്ടി സ്വദേശിയെ ഭീഷണിപെടുത്തിയ തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോ യാണ് പിടിയിലായത്.

ഇയാള്‍ ഹാപ്പി ഹസ്ബന്റസ് ഉള്‍പ്പെടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.തൃശൂര്‍ സ്വദേശിനിയായ ബ്യൂട്ടീഷനാണ് ബ്ലാക്ക് മെയിലിംഗ് ആസൂത്രണം ചെയ്തത്.

യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന 62 കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. യുവതിയുടെ നിര്‍ദേശപ്രകാരമാണ് പൊമേറോയും സംഘവും ആലുവയില്‍ എത്തിയത്.

ബ്യൂട്ടീഷനായ യുവതി പരാതിക്കാരനായ 62 കാരന്റെ നഗ്‌നദൃശ്യങ്ങള്‍ പരസ്യപെടുത്തുമെന്ന് ഭീഷണിപെടുത്തി പലവട്ടം പണം തട്ടിയിരുന്നു. പിടിയിലായ യുവാവിനെതിരെ കേസെടുത്തു കോടതിയില്‍ ഹാജരാക്കി.
നാണക്കേടോര്‍ത്ത് പുറത്ത് പറയാതിരുന്ന ഇയാളുടെ അടുത്തേക്ക് കഴിഞ്ഞ ദിവസവും 2 ലക്ഷം രൂപ ആവശ്യപ്പെട്ട് സംലത്തെ അയക്കുകയായിരുന്നു

തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കാത്തു നിന്നെങ്കിലും രണ്ട് പേര്‍ രക്ഷപെട്ടു. ഇവര്‍ വന്ന വാഹനം പിടിച്ചെടുത്തു.

തട്ടിപ്പ് ആസൂത്രണം യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ കേരളം വിട്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News