കൊലമാസായി ചാക്കോച്ചന്‍; അള്ള് രാമേന്ദ്രന്‍ ടീസര്‍ പുറത്തിറങ്ങി

വ്യത്യസ്തമായ ചെറുചിത്രങ്ങളും വീഡിയോ ഗാനങ്ങളും കൊണ്ട് ഏറേ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ബിലഹരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രന്‍.

ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മാസ് ഗെറ്റപ്പില്‍ ആണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടീസറും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

ഇതിനു മുന്‍പ് 25000 രൂപക്ക് പോരാട്ടം എന്ന ചിത്രം എടുത്ത് പ്രസിദ്ധനായ ആളാണ് ബിലഹരി. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ ബാലമുരളി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവരാണ് ചിത്രം രചിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News