ശബരിമല ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ പ്രശ്‌നം ഉണ്ടാക്കാനായി വരുന്നവരാണെന്ന് ശശികുമാര്‍ വര്‍മ്മ

മണ്ഡല കാലം അവസാനിക്കാന്‍ നാളുകള്‍ മാത്രം ശേഷിക്കെ ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ പ്രശ്‌നം ഉണ്ടാക്കാനായി വരുന്നവരാണെന്ന് ശശികുമാര്‍ വര്‍മ്മ.

തീര്‍ഥാടനത്തെ കുറിച്ച് അറിയാത്തവരാണ് ഇവരെന്നും ഇവര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ശശികുമാര്‍ വര്‍മ്മ ആരോപിച്ചു.

പൊലീസും സര്‍ക്കാറും ഇവരെ കുറിച്ച് അന്വേഷിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നം ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ത്രീ പ്രവേശനത്തില്‍ നിലപാട് തിരുത്തിയത് ഭക്തരുടെ വികാരം മാനിച്ചാണ്. ആ നിലപാടിനെ സ്വാഗതം ചെയ്യുന്നു.

കക്കൂസിന്റെയും കുളിമുറിയുടെയും എണ്ണം തിട്ടപ്പെടുത്താന്‍ അല്ല കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചതെന്നും ശശികുമാര്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ദേവസ്വം ബോര്‍ഡിനല്ല അയ്യപ്പനാണ് പ്രാധാന്യമെന്നും അയ്യപ്പജ്യോതി ഉള്‍പ്പെടെ അയ്യപ്പനെ സംരക്ഷിക്കുന്ന ഏതുകാര്യത്തിനും പന്തളം കൊട്ടാരം പിന്തുണ നല്കുമെന്നും അദ്ദേഹം സന്നിധാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here