കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സിന് തറക്കല്ലിട്ടു

കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സിന് തറക്കല്ലിട്ടു.പതിനായിരം ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായി ഒരുക്കുന്ന കാര്‍ഗോ കോംപ്ലക്‌സ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

കാര്‍ഗോ കോംപ്ലെക്‌സ് വരുന്നതോടെ ചരക്ക് നീക്കം വര്‍ധിക്കുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിനു സമീപമാണ് കാര്‍ഗോ കോംപ്ലക്‌സ് നിര്‍മിക്കുന്നത്.വര്‍ധിച്ച കയറ്റുമതി ഇറക്കുമതി സാധ്യതകള്‍ മുന്‍നിര്‍ത്തി ആധുനിക കാര്‍ഗോ കോംപ്ലക്‌സാണ് നിര്‍മിക്കുന്നത്.

എയര്‍ ഇന്ത്യ നേതൃത്വം നല്‍കുന്ന എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. അന്താരാഷ്ട്ര കാര്‍ഗോ സോണിന് പുറമെ ആഭ്യന്തര കയറ്റുമതി ഇറക്കുമതിക്കും പ്രത്യേക സൗകര്യം ഉണ്ടാകും.

മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കാര്‍ഗോ കോംപ്ലെക്‌സിന് തറക്കല്ലിട്ടു. കാര്‍ഗോ കോംപ്ലക്‌സില്‍ ഓഫീസ്,സുരക്ഷാ പരിശോധന വിഭാഗം,വിമാന കമ്പനികള്‍ക്കുള്ള കൗണ്ടറുകള്‍, വാഹന ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമ മുറി എന്നിവ ഉണ്ടാകും.

ശിലാ സ്ഥാപന ചടങ്ങില്‍ കിയാല്‍ എം ഡി വി തുളസീദാസ് അധ്യക്ഷനായി.നഗരസഭ ചെയര്‍ മാന്‍ അനിതാ വേണു,കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍,കിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി ജോസ്,സി ഒ ഒ ബഹ്‌റ തുടങ്ങിയവര്‍ സംസാരിച്ചു.

കാര്‍ഗോ കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News