കീറ്റോ ഡയറ്റു വഴി അറുപത്തിനാലരക്കിലോ ഭാരം കുറച്ച് യുവതി; ഇത് എല്ലാവര്‍ക്കും മാതൃക

അമിതവണ്ണം കുറയ്ക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയാറാണ് നമ്മളില്‍ പലരും. കീറ്റോ ഡയറ്റു വഴി അറുപത്തിനാലരക്കിലോ ഭാരം കുറച്ചിരിക്കുകയാണ് നിക്കി കാര്‍ട്ടറെന്ന യുവതി

നിക്കിക്ക് പതിമുന്നു വയസുള്ളപ്പോഴായിരുന്നു അമിതമായി ആഹാരം കഴിക്കുന്നത് ശീലമാക്കിയതിനെ തുടര്‍ന്ന് അമ്മ മരിച്ചത്. നിക്കിക്കും 2014 ല്‍ 171 കിലോയില്‍ കൂടുതല്‍ ഭാരം വച്ചു.

ജിമ്മില്‍ പോകുന്ന കാര്യത്തില്‍ നിക്കിക്ക് താല്‍പ്പര്യമില്ലാത്തതുകൊണ്ട് തന്നെ യോഗ ചെയ്യുന്നത് ശീലമാക്കി. തന്നെയുമല്ല ഓടാനും പോയി തുടങ്ങി.

ഭാരം കുറയുക മാത്രമല്ല പോളിസിസ്റ്റിക്ക് ഓവറിയന്‍ സിന്‍ഡ്രോം ഉണ്ടായിരുന്ന തനിക്ക് ഹോര്‍മോണ്‍ സാധാരണയില്‍ നിലനിര്‍ത്താനും ഇതുവഴി സാധിച്ചു എന്ന് നിക്കി പറയുന്നു.

ആദ്യത്തെ പത്തുകിലോ കുറഞ്ഞതോടെ ഡയറ്റ് തുടരാന്‍ തനിക്കു പ്രചോദനമായി എന്നാണ് നിക്കി പറയുന്നത്. കാര്‍ബോഹൈട്രേറ്റ് കുറച്ച് കൊഴുപ്പ് കൂടുതല്‍ ഉപയോഗിക്കുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News