ഉദ്ഘാടനം കഴിഞ്ഞ ആഴ്ചകള്‍ പിന്നിടുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്

ഉദ്ഘാടനം കഴിഞ്ഞ ആഴ്ചകള്‍ പിന്നിടുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്.

അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മുഹമ്മദ് ഷാന്‍ പിടിയിലായി.ഇയാളില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു.

ചൊവ്വാഴ്ച രാത്രി അബുദാബിയില്‍ നിന്നും കണ്ണൂര്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് സ്വര്‍ണം കണ്ടെത്തിയത്.തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സിനെ വിവരം അറിയിച്ചു.

യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാനിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത് റവന്യൂ ഇന്റലിജന്‍സിന് കൈമാറി.

ഇയാളെ കൊണ്ട് പോകാനായി എത്തിയവരെയും പിടികൂടി.ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്.ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുന്നതിനിടെയാണ് സ്വര്‍ണ വേട്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here