ചെന്നൈ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ മകള്‍ അമ്മയെ കുത്തിക്കൊന്നു.
തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതിയെ(50) മകളും ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ ദേവിപ്രിയ(19)യാണ് കൊലപ്പെടുത്തിയത്.
ഫെയ്‌സ്ബുക്കിലൂടെ കുംഭകോണം സ്വദേശി വിവേകിനൊപ്പം ഒളിച്ചോടുന്നത് തടയാന്‍ ശ്രമിച്ചതിനാണ് അമ്മയെ മകള്‍ കൊലപ്പെടുത്തിയത്.
ഫെയ്‌സ്ബുക്കിലൂടെ പരിജയപ്പെട്ടിരുന്ന ഇരുവരും തമ്മില്‍ ഇതുവരെ നേരില്‍ കണ്ടിരുന്നില്ല. ഇരുവരുടെയും ബന്ധം വീട്ടിലറിഞ്ഞതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.
ദേവിപ്രിയയെ തിരുവള്ളൂരില്‍ നിന്ന് കൊണ്ടുവരാന്‍ വിവേക് രണ്ടുസുഹൃത്തുക്കളായ കുംഭകോണത്തെ തുണിക്കടയിലെ ജീവനക്കാരായ വിഘ്‌നേഷിനെയും സതീഷിനെയും കഴിഞ്ഞദിവസം അയച്ചിരുന്നു.
ദേവിപ്രിയ ഇവരോടൊപ്പം പോകാന്‍ തീരുമാനിച്ചെങ്കിലും അമ്മ തടസംനില്‍ക്കുകയായിരുന്നു. ബാഗുമായി വീട് വിട്ടിറങ്ങാന്‍നിന്ന മകളെ ഭാനുപ്രിയ തടഞ്ഞുവെച്ചതോടെ അരിശംപൂണ്ട മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു.
വിവേകിന്റെ സുഹൃത്തുക്കളും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാനുപ്രിയ തല്‍ക്ഷണം മരിക്കുകയായിരു ന്നു. സംഭവത്തില്‍ മകളെ പോലീസ് അറസ്റ്റ് ചെയ്തു.
Get real time update about this post categories directly on your device, subscribe now.