ബോക്‌സിംഗ് ഡേ ടെസ്റ്റ്; മായങ്ക് അഗര്‍വളിന് അര്‍ധസെഞ്ച്വറി

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണറായിറങ്ങിയ മായങ്ക് അഗര്‍വള്‍ അര്‍ധസെഞ്ച്വറി നേടി.

97 പന്തില്‍ നിന്ന് 6 ബൗണ്ടറികളോടെയാണ് മായങ്ക് അര്‍ധസെഞ്ച്വറി നേടിയത്. ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ആദ്യ അര്‍ധസെഞ്ച്വറി കൂടിയാണിത്.

അതേ സമയം, മായങ്കിനൊപ്പം ഓപ്പണറായിറങ്ങിയ ഹനുമാ വിഹാരി 8 റണ്‍സിന് പുറത്തായി. പാറ്റ് കമ്മിന്‍സാണ് ഹനുമാ വിഹാരിയെ പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News