സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 24കാരിയായ ഗര്‍ഭിണിക്ക് എച്ച്‌ഐവി

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 24 വയസുകാരിയായ ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ചു. വിരുദുനഗര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് സംഭവം.

സംഭവം ഇങ്ങനെ:

ഡിസംബര്‍ മൂന്നിനാണ് യുവതി എച്ച്‌ഐവി ബാധിച്ച യുവാവിന്റെ രക്തം സ്വീകരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് രക്തദാനത്തിനായി സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ കണ്ടെത്തിയിരുന്നു.

എന്നാല്‍ ലാബ് ജീവനക്കാര്‍ ഇയാളെ അക്കാര്യം അറിയിച്ചിരുന്നില്ല. യുവാവ് രക്തം ദാനം ചെയ്യുന്നത് തുടരുകയും ചെയ്തു. കഴിഞ്ഞ മാസം ഇയാള്‍ സര്‍ക്കാര്‍ ബ്ലഡ് ബാങ്കില്‍ നല്‍കിയ രക്തത്തില്‍ നിന്നാണ് യുവതിക്ക് എച്ച്‌ഐവി ബാധിച്ചത്.

സംഭവത്തില്‍ മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം, കുഞ്ഞിന് എച്ച്‌ഐവി ബാധയുണ്ടോയെന്ന് പ്രസവത്തിന് ശേഷം മാത്രമേ അറിയാന്‍ കഴിയൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel