ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് കിട്ടിയത് വെറും 1000 രൂപ; ആ അനുഭവം തുറന്നു പറഞ്ഞ് മക്കള്‍ സെല്‍വന്‍

ചെന്നൈ: എല്ലാവരും ഒരുപോലെ നെഞ്ചിലേറ്റിയ താരമാണ് വിജയ് സേതുപതി. തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

പിസ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും താന്‍ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തനിക്ക് തരികയായിരുന്നെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

തന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള ഒരു സിനിമയായിരുന്നു പിസ എന്നും അദ്ദേഹം പറഞ്ഞു.

നല്ല നടനെന്നാല്‍ ഒറ്റ ടേക്കില്‍ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത ഇപ്പോള്‍ മാറിയെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News