ഇടതുമുന്നണി വിപുലീകരിച്ചു; നാലു പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി

തിരുവനന്തപുരം: നാലുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.

ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്.

ദേശീയ തലത്തില്‍ ശരദ് യാദവ്  നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ലോക് താന്ത്രിക് ജനതാദള്‍. എംവി ശ്രേയാംസ് കുമാറാണ് കേരളത്തില്‍ നേതൃത്വം നല്‍കുന്നത്.

സികെ ജാനു നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഉള്‍പ്പെടെ മറ്റ് ചില പാര്‍ട്ടികളും എല്‍ഡിഎഫുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. മറ്റ് ചില പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ സഹകരിക്കുന്നുണ്ട്. നാലു പാര്‍ട്ടികളെ മുന്നണിയില്‍പ്പെടുത്തുന്ന കാര്യത്തില്‍ മാത്രമാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനമായതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടന ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങളെ പിന്നോട്ടടിക്കുന്ന വിധത്തില്‍ ബിജെപിയും കോണ്‍ഗ്രസും നിലപാടെടുക്കുമ്പോള്‍, കേരളത്തെ വര്‍ഗീയമായി ചേരിതിരിച്ച് അസ്ഥിരപ്പെടുത്താന്‍ നോക്കുമ്പോള്‍ അതിനെതിരെ യോജിച്ച നിലപാടുള്ളവരുമായി ഐക്യപ്പെടുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്.

സ്ത്രീവിരുദ്ധ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. അതിന് പിന്തുണകൊടുക്കുയാണ് കോണ്‍ഗ്രസ്. ഏറെ അപകടകരമായ ഈ സ്ത്രീ വിരുദ്ധത കാണാതിരിക്കാനാവില്ല. കേരളത്തെ ഫ്യുഡല്‍ കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News