ബിജെപി നേതാവിന്റെ കണ്ണില്ലാത്ത ക്രൂരത ഭിന്നശേഷിക്കാരനോടും; മോദിക്കും യോഗിക്കുമെതിരെയും മുദ്രാവാക്യം വിളിച്ച യുവാവിന്റെ വായില്‍ വടികൊണ്ട് കുത്തി

ലഖ്‌നൗ: ബിജെപി നേതാവിന്റെ ക്രൂരത ഭിന്നശേഷിക്കാരനോടും. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് വോട്ടു ചെയ്യുമെന്ന് പറഞ്ഞതിന് ബിജെപി നേതാവ് യുവാവിന്റെ വായില്‍ വടികൊണ്ട് കുത്തി.

ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവമുണ്ടായത്. ഇരുപത്തിരണ്ടുകാരനായ മനോജ് ഗുജ്ജറാണ് ബിജെപി നേതാവായ മൊഹമ്മദ് മിയാന്റെ ആക്രമണത്തിന് ഇരയായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിച്ചതും മൊഹമ്മദിനെ പ്രകോപിപ്പിച്ചിരുന്നു.

തുടര്‍ന്ന് അഖിലേഷ് യാദവിനേ വോട്ടു ചെയ്യൂവെന്ന് പറയുകയും ചെയ്തതോടെ നേതാവ് യുവാവിനെ ആക്രമിക്കുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന വടിയുപയോഗിച്ച് മിയാന്‍ യുവാവിന്റെ വായില്‍ കുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ മാധ്യമപ്രവര്‍ത്തകനായ പീയുഷ് റായി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News