ബോക്‌സിംഗ് ഡേ ടെസ്റ്റ്; ഇന്ത്യ മികച്ച നിലയില്‍

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍.

അരങ്ങേറ്റത്തില്‍ തന്നെ അര്‍ധസെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളിന്റെയും, ചേതേശ്വര്‍ പൂജാരയുടെയും, നായകന്‍ കോഹ്ലിയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

അതേ സമയം, ഓപ്പണറായിറങ്ങിയ ഹനുമാ വിഹാരിക്ക് ഫോമിലേക്കെത്താന്‍ സാധിച്ചില്ല. 66 പന്തില്‍ നിന്നും 8 റണ്‍സാണ് ഹനുമാ വിഹാരി നേടിയത്.

ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സാണ് ഹനുമാ വിഹാരിയുടെയും, മായങ്ക് അഗര്‍വാളിന്റെയും വിക്കറ്റുകള്‍ നേടിയത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 2..വിക്കറ്റ് നഷ്ടത്തില്‍ 215..റണ്‍സ് എന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News