മുന്നണി പ്രവേശനത്തില്‍ സന്തോഷമെന്ന് ശ്രേയാംസ് കുമാര്‍; ആശയപരമായ യോജിപ്പാണ് നിലവിലെ സാഹചര്യത്തില്‍ പ്രധാനമെന്ന വീരേന്ദ്രകുമാര്‍

കോഴിക്കോട്: മുന്നണി പ്രവേശനത്തില്‍ സന്തോഷമെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍.

തറവാട്ടിലേക്ക് തിരിച്ചെത്തുന്ന സന്തോഷമാണുള്ളത്. ഉപാധികള്‍ ഇല്ലാതെയാണ് മുന്നണി പ്രവേശനമെന്നും ശ്രേയാംസ്‌കുമാര്‍ കോഴിക്കോട്ട് പറഞ്ഞു.

ആശയപരമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മുന്നണിയിലേക്ക് തിരിച്ചു വന്നതില്‍ സന്തോഷമെന്ന് എംപി വീരേന്ദ്രകുമാര്‍ എം. പി.

തെരഞ്ഞെടുപ്പിലെ ഒരു സീറ്റല്ലാ പ്രശ്‌നമെന്നും ആശയപരമായ യോജിപ്പാണ് നിലവിലെ സാഹചര്യത്തില്‍ പ്രധാനമെന്നും വീരേന്ദ്രകുമാര്‍ കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here