‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ടീസര്‍ നാളെ

ദിലിപ് നായകനാകുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ റിലിസിന് ഒരുങ്ങുന്നു.

ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ പുറത്തിറങ്ങുമെന്ന് ദിലീപ് ഫേസ്ബുക്കില്‍ കൂടി അറിയിച്ചു. ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്ല്യൂമിനേഷനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപ് വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി കോടതി സമക്ഷം ബാലന്‍ വക്കീലിനുണ്ട്. ഇതിനു മുന്‍പ് പാസഞ്ചര്‍ എന്ന ചിത്രത്തിലായിരുന്നു ദിലീപ് വക്കീലായി എത്തിയത്. ചിത്രത്തില്‍ വിക്കുള്ള ഒരു വക്കീലായിട്ടാണ് ദിലീപ് വേഷമിടുന്നത്.

മമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് കോടതി സമക്ഷം ബാലന്‍ വക്കീലിലെ നായികമാര്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം , എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ്. ബാഹുബലി ഫെയിം പ്രഭാകറും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here