‘വനിതാ മതിലിനൊപ്പം തന്നെ, സംഘപരിവാര്‍ കോപ്രായങ്ങളെ ചെറുക്കാന്‍’

കോഴിക്കോട്: വനിതാ മതിലിനൊപ്പം നില്‍ക്കണമെന്ന് സാമൂഹ്യ സാഹിത്യ സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നാല്‍പ്പത് വനിതകള്‍ സംയുക്ത പ്രസ്താവന.

പ്രസ്താവന ഇങ്ങനെ:

”പ്രതിലോമ ഫാസിസ്റ്റ് ശക്തികള്‍ സൃഷ്ടിയ്ക്കുന്ന അപകടത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെയും ഘടക കക്ഷികളുടെയും ഒപ്പം ദലിത്, ഈഴവര്‍ തുടങ്ങിയ കീഴാള ജനവിഭാഗങ്ങളുടെപ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്ന സംരംഭമാണ് വനിതാ മതില്‍.

ഈ മുഖ്യധാര സംരംഭത്തിന്റ പരിമിതികളെവിമര്‍ശിക്കുന്നതോടൊപ്പം അത്തരമൊരു പരിപാടിക്ക് മുന്‍കൈ എടുത്ത സര്‍ക്കാരിന്റെയും മറ്റു ഇടതുപക്ഷ പുരോഗമനശക്തികളോടും ഒപ്പം നില്‍ക്കുകയും മതിലില്‍ പങ്കുചേരുകയും ചെയ്യേണ്ടത് ചരിത്രത്തെ പുറകോട്ടു വലിക്കുന്ന സംഘപരിവാര്‍ കോപ്രായങ്ങളെ ചെറുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും കടമയാണ്.

ശബരിമലയില്‍ ലാത്തിവീശിയോ ആകാശത്തേക്ക് വെടിയുതിര്‍ത്തോ ഭക്തരുടെ വേഷം അണിഞ്ഞ അക്രമികളെ തുരത്തി സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ പൊലീസുകാര്‍ ശ്രമിക്കാത്തതും സര്‍ക്കാര്‍ അനുമതി കൊടുക്കാത്തതും ആ സ്ത്രീകളുടെ സുരക്ഷയ്ക്കു തന്നേയും മറ്റ് ഭക്തരുടെ സുരക്ഷയ്ക്കും വേണ്ടിയാണെന്നു ഞങ്ങള്‍ മനസിലാക്കുന്നു.

ശബരിമലയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ അത് കേരളമെങ്കിലും കാത്തു സൂക്ഷിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമീപനങ്ങള്‍ക്കു തിരിച്ചടിയാകും എന്നുകൂടി നം തിരിച്ചറിയേണ്ടതുണ്ട്.”- പ്രസ്താവനയില്‍ പറയുന്നു.

1. കെ.അജിത,2.വിജി പെണ്‍കൂട്ട് 3.ഡോ. ഖദീജാ മുംതാസ് 4.വി പി സുഹ്റ, 5.ബിന്ദു തങ്കം കല്യാണി 6.വിനയ, 7.അഡ്വ കെ കെ .പ്രീത, 8.എസ് ഗംഗ, 9.അഡ്വ പി വി .വിജയമ്മ, 10.കെ.കെ.നസീമ,11.സീതാദേവി കരിക്കാട്ട്,12.മുംതാസ്. ടി. എം,13.സബിത ശേഖര്‍,14.സബ്‌നമറിയം,15.ബിന്ദു കളരിക്കല്‍,16.സെറീന,17. ആദിത്യ.വി കെ, 18.നജ്മ,19.നിമിഷ വില്‍സണ്‍,20.സെബാന,21.ഗ്രേസി.എം എം, 22.അംന, 23.വഹിദ,24.അഷിത,25.രജി.ഡി, 26.കെ.ദേവി,27.പി .ശ്രീജ, 28.മഞ്ജു.കെ, 29.ആഷ.പി വി, 30.രുക്മിണി മുതലക്കുളം,31.കബനി

32.ദീപ.പി ഗോപിനാഥ്, 33.ഡോ ആര്‍ .ഷര്‍മിള, 34.അനുമോള്‍ പി ജെ പറമ്പില്‍, 35.കവിത,36.സിന്ധുനാരായണന്‍,37.സക്കീന പെണ്‍കൂട്ട്, 38.റീനു പെണ്‍കൂട്ട്,39.ദില്‍ഷാദ്, 40.ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News