കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ രോഗ നിര്‍ണ്ണയവും അടിസ്ഥാന ചികിത്സയും ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സിന് തുടക്കം കുറിക്കും

കുറഞ്ഞ വേതനം ഉള്ള തൊഴിലാളികള്‍ക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത് . മൂന്ന് തരം കാന്‍സറുകളുടെ നിര്‍ണ്ണയവും ചികിത്സയുമാണ് ഇതില്‍ ഉള്‍പ്പെടുക.

തൊഴില്‍ ഉടമകളില്‍ നിന്നും കൂടി വിഹിതം ഉള്‍പ്പെടുത്തി കൊണ്ടുള്ള പദ്ധതിയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി ആവിഷ്‌കരിക്കുന്നത്. ഒന്നര ലക്ഷം ദര്‍ഹം വരെയുള്ള ചികിത്സയാണു ഇതുപ്രകാരം സൗജന്യമായി നിര്‍വഹിക്കാന്‍ കഴിയുക.

ദുബായിയില്‍ നിലവില്‍ തന്നെ 99 ശതമാനത്തോളം ആളുകള്‍ ഇന്‍ഷുറന്‍സ് സുരക്ഷയുള്ളവരാണ്. സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതും മികച്ചതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News