ബാങ്കോക്ക്; ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കി തായ്‌ലാന്‍ഡ്. നിയന്ത്രിത അളവില്‍ കഞ്ചാവ് ഉപയോഗിക്കാന്‍ ഉള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ലോകത്ത് മയക്കുമരുന്നുകള്‍ക്കെതിരെ കര്‍ശനമായ നിയമം ഉള്ള രാജ്യമാണ് തായ്‌ലാന്‍ഡ്. പക്ഷേ ഇവ കൂടിയ അളവില്‍ കൈയില്‍ സൂക്ഷിച്ചാല്‍ അല്ലെങ്കില്‍ കടത്തിയാലോ വധശിക്ഷ വരെ ലഭിച്ചേക്കാം.

ഇതിന് മുന്‍പ് കാനഡയും ഇതേ ആവശ്യം മുന്‍നിര്‍ത്തി കഞ്ചാവ് നിയമവിധേയം ആക്കിയിരുന്നു.

1979 ലെ നാര്‍ക്കോട്ടിക് ആക്ട് പ്രകാരം ആയിരുന്നു മയക്കുമരുന്നിന്റെ ഉപയോഗം തായ്‌ലാന്‍ഡില്‍ നിര്‍ത്തലാക്കിയത്.

1930 വരെ വേദനസംഹാരിയായും തളര്‍ച്ചുക്കുള്ള മരുന്നായും രാജ്യത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. തായ് ജനതയ്ക്കുള്ള ഒരു പുതുവത്സര സമ്മാനമാണ് ഇതെന്ന് കമ്മിറ്റി അധ്യക്ഷന്‍ സോംകി സവാങ്കാര്‍ണ്‍ പറഞ്ഞു.