നാഗവല്ലിയുടെ ചിത്രത്തിന് പിന്നിലെ രഹസ്യം പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍

ഫാസിലിന്റെ മാസ്റ്റര്‍പീസ് ചിത്രമാണ് മണിച്ചിത്രത്താഴ്. ഇന്നലെ ചിത്രം പുറത്തിറങ്ങിയിട്ട് 25 വര്‍ഷം തികഞ്ഞിരുന്നു.

ഡോക്ടര്‍ സണ്ണിയെയും ഗംഗയെയും ഒന്നും ആരും തന്നെ മറന്നിട്ടുമില്ല. മലയാളം കണ്ടു വന്നിരുന്ന പ്രേത ചിത്രങ്ങളുടെ ചട്ടക്കൂടുകളെ തകര്‍ത്തെറിഞ്ഞ ഒന്നായിരുന്നു മണിച്ചിത്രത്താഴ്. ഇതിന് ശേഷം ഇതേ രീതിയില്‍ നിരവധി ചിത്രങ്ങള്‍ എത്തിയെങ്കിലും ഈ സിനിമ എല്ലാത്തിനും മുകളില്‍ ഇന്നും തുടരുന്നു.

ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഫാസില്‍. ചിത്രത്തില്‍ നാഗവല്ലിയുടെ ചിത്രത്തില്‍ ഉള്ള മോഡലിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

അതൊരു കലാകാരന്‍ വരച്ച ചിത്രമാണെന്നും തന്റെ ഭാവനപ്രകാരം ആണ് അത് വരച്ചതെന്നും ഫാസില്‍ പറയുന്നു. അത് ഒരു മോഡലിനെയും ഉദ്ദേശിച്ചല്ലയെന്നും ആ കലാകാരന്റെ സ്വന്തം സൃഷ്ടി ആണെന്നും അത് വരച്ചയാളുടെ പേര് മറന്നു പോയെന്നും പാസില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News