”വിലങ്ങഴിച്ചെറിഞ്ഞും, വിലക്കുകള്‍ തകര്‍ത്തും, സഹോദരീ വരൂ..വരൂ സഖീ”; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍; ശീര്‍ഷകഗാനം കാണാം

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ ശീര്‍ഷകഗാനം പുറത്തിറങ്ങി.

ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണിയാണ് ഗാനം ഒരുക്കിയത്. കുരുന്നു ഗായിക പ്രാര്‍ത്ഥനയ്ക്ക് സി ഡി കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ചു.

കരിവെള്ളൂര്‍ മുരളിയാണ് ഗാനം രചിച്ചിരിക്കുന്നത്. സംഗീതം രാഹുല്‍ ബി അശോക് നിര്‍വഹിച്ചിരിക്കുന്നു. സുധ ഷാബുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. രതീഷ് നാരായണന്‍ ആലപിച്ചിരിക്കുന്ന പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here