ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ യുഎസിലെ വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്നു ഇന്ത്യന്‍ വംശജരായ കുട്ടികള്‍ അടക്കം നാലുപേര്‍ വെന്തുമരിച്ചു

ക്രിസ്തുമസിന് രണ്ടു ദിവസം മുന്‍പ് യുഎസിലെ വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ വെന്തുമരിച്ചു. മരിച്ച നാലുപേരില്‍ മൂന്നു പേര്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ആണ്.

ഷാരോണ്‍, ജോയി, ആരോണ്‍ എന്നി കുട്ടികള്‍ക്കൊപ്പം കാരി കുഡ്രയിറ്റ് എന്ന യുവതിയും മരിച്ചു. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

രാത്രി പതിനൊന്നു മണിക്കാണ് തീപിടുത്തം ഉണ്ടായത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയിലാണ് അപകടം സംഭവിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള മതപ്രചാരകരായ കുടുംബത്തിലെ സഹോദരങ്ങള്‍ ആണ് മരിച്ച കുട്ടികള്‍. കാരിയുടെ ഭര്‍ത്താവ് മകന്‍ എന്നിവര്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

അരമണിക്കൂറിനകം തീകെടുത്തി എങ്കിലും നാലുപേരെ രക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നു. അപകടം നടന്ന കെട്ടടത്തില്‍ സ്‌മോക്ക് ഡിറ്റക്ഷന്‍ സംവിധാനം ഇല്ലാതിരുന്നതും അപകടത്തിന്റെ ആക്കം കൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here