ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സംവിധാനത്തിന് പ്രചാരമേറുന്നു.

ഒരു കോടി ഏഴു ലക്ഷം യാത്രക്കാരാണ് ഈ വര്‍ഷം ദുബൈ എയര്‍പോര്‍ട്ടില്‍ സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ചത്.
ഈ വര്‍ഷം ദുബായ് എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്ത യാത്രക്കാരില്‍ 22.3 ശതമാനവും യാത്ര ചെയ്തത് സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ചാണെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ് അഫയേഴ്‌സ് (ദുബൈ എമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.

എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ യാത്ര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് പവലിയനിലെ ക്യുവില്‍ കാത്തു നില്‍ക്കാതെ ചുരുങ്ങിയ സെക്കന്‍ഡുകള്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റ് .

അത്യാധുനിക സ്മാര്‍ട്ട് ഗേറ്റുകളാണ് ഇവിടെയുള്ളത്. പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി, മൊബൈല്‍ ആപ്ലിക്കേഷന്‍, യുഎഇ വാലറ്റ്, എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് തുടങ്ങിയ രേഖ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്മാര്‍ട്ട് ഗേറ്റിലൂടെ കടന്ന് പോകാന്‍ കഴിയും.

5,533,422 പേരാണ് ഈ വര്ഷം ഇത് വരെ സ്മാര്‍ട്ട് ഗേറ്റ് വഴി വിമാനത്താവളത്തില്‍ ഇറങ്ങിയത് . 5,151,558 പേര്‍ യാത്ര പുറപ്പെടുകയും ചെയ്തു.

അടുത്ത വര്‍ഷം ഈ കാലയളവില്‍ സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് ദുബായ് എമിഗ്രേഷന്‍ പ്രതീക്ഷിക്കുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു . ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളില്‍ ഒന്നും, ഏറ്റവും തിരക്കറിയ വിമാനത്താവളവുമായ ദുബായില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് അതിനൂതനമായ യാത്ര സംവിധാന സൗകര്യങ്ങളാണ് നിലവിലുള്ളത്.

യുഎഇ വൈസ്പ്രസിഡന്റും, പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ സ്മാര്‍ട്ട് യാത്ര സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷകരമായ യാത്ര അനുഭൂതിയാണ് ഈ കാലയളവില്‍ സമ്മാനിച്ചതെന്നു എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ടൂറിസം രംഗത്തും വാണിജ്യ രംഗത്തും ദുബായ് കൈവരിച്ച മികച്ച നേട്ടങ്ങളുടെ തല്‍ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബായിലേക്ക് സഞ്ചാരികളുടെ വലിയ പ്രവാഹമാണ് ഉള്ളത്. ദുബായ് എയര്‍പോര്‍ട്ടില്‍ 122 സ്മാര്‍ട്ട് ഗേറ്റുകളാണ് നിലവിലുള്ളത് .

സ്മാര്‍ട്ട് ഗേറ്റിലൂടെ വരും കാലങ്ങളില്‍ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ നിലവിലുള്ളതിനേക്കാള്‍ 45 ശതമാനം അധികം ആളുകളുടെ നടപടിയാണ് ജിഡിആര്‍എഫ്എ ദുബായ് ലക്ഷ്യവെക്കുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel