വെറും 20,000 രൂപയ്ക്ക് തന്റെ വിവാഹം ആഡംബരമായി നടത്തി എല്ലാവരെയും ഞെട്ടിച്ച പാകിസ്ഥാനി യുവാവ്

ഇപ്പോള്‍ താരങ്ങളുടെയും മറ്റും അത്യാഢംബര വിവാഹങ്ങളുടെ കാലമാണ്. വിരാട് – അനുഷ്‌ക്ക, രണ്‍വീര്‍ – ദീപിക, അംബാനിയുടെ മകളുടെ വിവാഹം, പ്രിയങ്ക – നിക്ക് വിവാഹം എന്നിവ വന്‍ ആഡംബരമായി ആണ് നടത്തിയത്. ഇതില്‍ നിന്നും അല്‍പ്പമെങ്കിലും വ്യത്യസ്തമായിരുന്നത് ബാഡ്മിന്റണ്‍ താരമായ സൈന നെഹ്വാളിന്റെ വിവാഹം ആയിരുന്നു.

പക്ഷേ ഇവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് വെറും 20,000 രൂപയ്ക്ക് തന്റെ വിവാഹം ആഡംബരമായി നടത്തിയിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നുമുള്ള ഒരു യുവാവ്. ഇത് ഇന്ത്യന്‍ രൂപയായ 10,000 ആണ്. തന്റെ വിവാഹക്കഥ ട്വിറ്റര്‍ വഴിയാണ് റിസ്വാന്‍ എന്ന യുവാവ് അറിയിച്ചിരിക്കുന്നത്.

സുഹൃത്തുക്കളെ ഇത് വിവാഹങ്ങളുടെ സമയമാണ്. ഇതാ എന്റെ വിവാഹക്കഥ. എന്റെ വിവാഹത്തിന് എത്തിയ അതിഥികള്‍ 25 പേരാണ്. എന്റെ ടെറസ് ആയിരുന്നു വിവാഹ സ്ഥലം. ചിക്കന്‍ ടിക്ക, സിഖ് കബാബ് എന്നിവ ആയിരുന്നു ഭക്ഷണം.

വിവാഹത്തിന്റെ ബജറ്റ് വെറും 20,000 രൂപ ആയിരുന്നു. പാചകം സുഹൃത്ത് ചെയ്തു, ഞാനും സഹായായി കൂടി. ഭാര്യ ഖട്ടായ് ആലു ഉണ്ടാക്കി. അച്ചന്‍ മനോഹരമായി വിവാഹ സ്ഥലം അലങ്കരിച്ചു.

അമ്മയും അനിയത്തിയും നല്‍കിയ വസ്ത്രങ്ങള്‍ ആണ് ഞങ്ങള്‍ ധരിച്ചത്. 25 കസേരകള്‍ അപ്പുറത്തെ പാര്‍ട്ടി ഓഫീസില്‍ നിന്നും കടം വാങ്ങി.

ഇതിലൂടെ അയാള്‍ പറയാന്‍ ശ്രമിക്കുന്നത് നമ്മുട കഴിവിന് അനുസരിച്ച് ആര്‍ഭാടമായി വിവാഹം നടത്താന്‍ കഴിയും എന്നാണ്. ഇതിനു പുറമെ തന്റെ വിവാഹ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News