
പയ്യോളി: അയ്യപ്പജ്യോതിക്കിടെ പോലീസുകാരന് നേരെ ക്രൂരമായ ആക്രമണം. വടകര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അയനിക്കാട് മൂവായിരം വലിയോത്ത് പി. പ്രദീപ് കുമാറിന് (39) നേരെയാണ് ആക്രമണം ഉണ്ടായത്.
വൈകീട്ട് ആറു മണിക്ക് ജ്യോതി തെളിയിക്കുന്നതിന് മുന്‍പാണ് സംഭവം. അയനിക്കാട് പള്ളിക്ക് സമീപം വെച്ചാണ് മര്‍ദിച്ചത്. ഇന്ന് അവധിയിലായിരുന്ന ഇദ്ദേഹം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ ദേശീയപാതയില്‍ നിന്ന് ഇടറോഡില്‍ പ്രവേശിക്കുന്നത് തടഞ്ഞ ശേഷമാണ് മര്‍ദ്ദിച്ചത്.
ഇദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാണ് അടിച്ചത്. മര്‍ദ്ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ ഇടപെട്ട് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. സമീപത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. പിന്നീട് പയ്യോളി സിഐ എം.പി രാജേഷ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here