വയനാട് കല്പറ്റ സ്വദേശി ഹബീബ് റഹ്മാനെയാണ് കൊച്ചി എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.
കല്പറ്റയിലെ വീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ഇയാള്‍ 2017ല്‍ ഇറാനിലേക്ക് പോയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. നേരത്തെ അറസ്റ്റിലായ നശിദുലിക്കൊപ്പമാണ് ഇയാള്‍ ഇറാനിലേക്ക് പോയത്.
കേസില്‍ ഹബീബിനെ നേരത്തെതന്നെ എന്‍ഐഎ പ്രതിചേര്‍ത്തിരുന്നു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിക്കുന്ന പ്രതിയെ വൈകാതെ കോടതിയില്‍ ഹാജരാക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here