‘ഇവന്‍ അന്നും സ്റ്റാറാ, ഇന്നും സ്റ്റാറാ’; കാണാം, ലോനപ്പന്റെ മാമോദീസയുടെ ട്രെയ്‌ലര്‍

പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു നിര്‍മ്മിച്ച് ലിയോ തദേവൂ സംവിധാനം ചെയ്ത ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നടന്‍ ഫഹദ് ഫാസില്‍ റിലീസ് ചെയ്തു.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ജോജു മാള, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ശാന്തികൃഷ്ണ, കനിഹ, നിഷാസാരംഗ്, ഇവാ പവിത്രന്‍, നിയാസ് ബെക്കര്‍, കലാഭവന്‍ ജോഷി, വിശാഖ്, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ച കുടുംബ ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തുന്നത് അന്നാ രേഷ്മ രാജന്‍ ആണ്. ഹരിനാരായണന്‍, ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു .

വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News