വനാമി ചെമ്മീന്‍ കൃഷിയില്‍ മണ്‍ട്രോതുരുത്തിന് പുതുജീവന്‍; പരീക്ഷണ കൃഷിയില്‍ നൂറുമേനി വിളവ്

ജലം ഒരു ശാപമായ മണ്‍ട്രോതുരുത്തില്‍ അതേ ജലം പുണ്യവുമാവുന്നു. വനാമിചെമ്മീന്‍ മത്സ്യ കയറ്റുമതിയികാരുടെ വജ്രമെന്നും വനാമിയെ വിളിക്കാം. 100 ദിവസത്തെ കൃഷിയിലാണ് നൂറുമേനി വിളവ്.

ആന്ധ്രയില്‍ നിന്ന് എത്തിച്ച ചെമ്മീന്‍ വിത്ത് മണ്‍ട്രോതുരുത്തിലെ ഉപ്പുരസമുള്ള വെളളത്തില്‍ നിക്ഷേപിച്ച് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണം മൂന്നാം ഘട്ടത്തിലും വിജയം കണ്ടു.

ആഗോളതാപനം മൂലം മുങ്ങുന്ന മണ്‍ട്രോതുരുത്തില്‍ പ്രതീക്ഷയുടെ പച്ച തുരുത്ത് തെളിഞ്ഞു.

ഫംഗസ് രോഗത്ത തുടര്‍ന്ന് മുമ്പ് ചെമ്മീന്‍ കൃഷിയില്‍ പരാജയപ്പെട്ട കര്‍ഷകരിപ്പോള്‍ വനാമിയിലൂടെ പുതുപുത്തന്‍ കൃഷി രീതി സ്വീകരിച്ച് പ്രതിസന്ധികളെ മറികടന്നു.

4 ഹെക്ടറില്‍ മാത്രമായ വനാമി മത്സ്യ കൃഷി മണ്‍ട്രോതുരുത്താകെ വ്യാപിപ്പിക്കാന്‍ ഒരുങുകയാണ് തുരുത്ത് നിവാസികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News