ബിജെപി ആഹ്വാനത്തിന് ശബരിമലയില്‍ ഭക്തരുടെ മറുപടി; മണ്ഡലകാലം അവസാനിക്കുമ്പോള്‍ വരുമാനം 105 കോടി കവിഞ്ഞു; ദര്‍ശനം നടത്തിയത് 33 ലക്ഷം തീര്‍ഥാടകര്‍

പത്തനംതിട്ട: മണ്ഡലകാലം അവസാനിക്കുമ്പോള്‍ ശബരിമലയിലെ വരുമാനം 105 കോടി കവിഞ്ഞു. 40 ദിവസത്തില്‍ 33 ലക്ഷം തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു ഭൂരിഭാഗവും.

യുവതി പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ ആര്‍എസ്എസും, ബിജെപിയും നടത്തിയ അക്രമങ്ങളും, രാജ്യവ്യാപക നുണപ്രചാരണങ്ങളും ആദ്യ ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണവും വരുമാനവും കുറച്ചു. മണ്ഡലപൂജയ്ക്ക് നടതുറന്ന ദിവസം 20,527 പേര്‍ മാത്രമാണ് എത്തിയത്. രണ്ടാമത്തെ ആഴ്ച അമ്പതിനായിരത്തിന് മുകളില്‍ ഭക്തര്‍ എത്തി.

അവസാന ആഴ്ചയിലേക്ക് കടന്നപ്പോള്‍ ദിവസവും ഒരു ലക്ഷത്തിലേറെ തീര്‍ഥാടകരായി. കഴിഞ്ഞ 10 ദിവസത്തില്‍ മാത്രം 35 കോടിയിലേറെ വരുമാനമുണ്ടായി.

ക്ഷേത്രത്തില്‍ പോകരുത്, പോയാല്‍ കാണിക്കയിടരുത് എന്നൊക്കെയായിരുന്നു ആര്‍എസ്എസ്, ബിജെപി ആഹ്വാനം. അതിനൊക്കെയുള്ള മറുപടിയാണ് ഭക്തരുടെ തിരക്കും വരുമാന വര്‍ധനയും. ആകെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 59 കോടിയുടെ കുറവ് വന്നിട്ടുണ്ട്.

മകരവിളക്ക് പൂജ ദിവസങ്ങളില്‍ ഈ കുറവ് പരിഹരിക്കപ്പെടും എന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. ലേലം ഉള്‍പ്പെടെയുള്ള തുകയും കണക്ക് കൂട്ടേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News