വീട്ടമ്മയെ മര്‍ദിച്ച നടന്‍ അറസ്റ്റില്‍

വീട്ടമ്മയെ മര്‍ദിച്ചെന്ന പരാതിയില്‍ സീരിയല്‍ നടന്‍ അറസ്റ്റിലായി. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ് (45) ആണ് അറസ്റ്റിലായത്.

സുരേഷിന്റെ സമീപവാസിയായ വീട്ടമ്മയാണ് പരാതിക്കാരി. സ്‌കൂട്ടറില്‍ വന്ന വീട്ടമ്മയെ കാറിലെത്തിയ സുരേഷും ഭാര്യയും വഴി തടഞ്ഞ് മര്‍ദിച്ചെന്നാണ് പരാതി. ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെ വഴിത്തര്‍ക്കവും മറ്റും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

വീട്ടമ്മ മര്‍ദിച്ചെന്ന് ആരോപിച്ച് സുരേഷിന്റെ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരും കേസില്‍ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News