നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്‍ വര്‍ദ്ധന

മുംബൈ: രാജ്യത്ത് നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്‍ വര്‍ദ്ധന.

നവംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിച്ച ആകെ പ്രീമിയം തുക 12,551.26 കോടിയാണ്. നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ 33 കമ്പനികള്‍ ചേര്‍ന്നാണ് ഇത്രയും കൂടുതല്‍ പ്രീമിയം തുക സമാഹരിച്ചത്.

മുന്‍ വര്‍ഷം നവംബറില്‍ 9,921.21 കോടി രൂപയായിരുന്നു സമാഹരിച്ചത്. 2017നെക്കാള്‍ ഈ വര്‍ഷം ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ദ്ധന 26.5 ശതമാനമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here